അരയാല്‍ ബ്രദേഴ്‌സ് യു.എ.ഇ ജെഴ്സി പ്രകാശനം ചെയ്തു

അബൂദാബി: ഡിസംബര്‍ ആദ്യവാരത്തില്‍ അബുദാബിയില്‍ നടക്കുന്ന ക്ലബ് ഫുട്ബോള്‍ ലീഗില്‍ മാറ്റുരയ്ക്കാന്‍ എത്തുന്ന യുഎഇ അരയാല്‍ ബ്രദേര്‍സിനുള്ള ജെഴ്സി സി.ബി ഗ്രൂപ്പ് ചെയര്‍മാന്‍ സിബി സലീം യൂസഫ് കൊത്തിക്കാലില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തു, നിലവില്‍ സി.ബി ഗ്രൂപ്പാണ് ജെഴ്സി സ്‌പോണ്‍സര്‍ ചെയ്യുന്നത്. ജെഴ്സി പ്രകാശന ചടങ്ങില്‍ അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍ വൈസ് പ്രസിഡന്റ് മട്ടന്‍ മൊയ്തീന്‍ കുഞ്ഞി, ട്രഷറര്‍ ഖാലിദ് അറബിക്കാടത്ത്, സാമൂഹ്യ പ്രവര്‍ത്തകനായ എം.എം. നാസര്‍, നൂറുദ്ധീന്‍, അഷ്‌റഫ് ബച്ചന്‍, അബ്ദുല്‍ കരീം, റിയാസ് അസ്ലം, മുഹമ്മദ് കുഞ്ഞി കല്ലായി, ജാഫര്‍ ബാവ, ചേരക്കാടത്ത് ഹമീദ് എന്നിവര്‍ സന്നിഹിതരായിരുന്നു, അബൂദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ചാണ് ജെഴ്സി പ്രകാശന ചടങ്ങ് നടന്നത്

KCN

more recommended stories