ബ്ലാസ്റ്റേഴ്സിന് സമനിലയില്‍ തുടക്കം

കൊച്ചി: മഞ്ഞക്കടലിനെ സാക്ഷിയാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ നാലാം സീസണിലെ ആദ്യ മത്സരത്തിലെ അങ്കത്തിനിറങ്ങി. എതിരാളികളായി കൊല്‍ക്കത്തയെത്തുമ്പോള്‍ കഴിഞ്ഞ സീസണില്‍ ഫൈനലിലേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ടത്. പക്ഷെ സമനിലകൊണ്ട് സമാധാനിക്കേണ്ടി വന്നു മഞ്ഞക്കടലിന്.

പ്രതിരോധത്തിലെ വിശ്വസ്തന്‍ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിക്കുന്നത്. മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും ആദ്യ ഇലവനില്‍ ഇടംനേടി. ഒപ്പം കറേജ് പെകൂസണും ഇയാന്‍ ഹ്യൂമും ദിമിത്രി ബെര്‍ബറ്റോവും ആദ്യ ഇലവനിലുണ്ട്.

അഞ്ചു വിദേശ താരങ്ങളും ആറു ഇന്ത്യന്‍ താരങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് നിരയിലുള്ളത്. ജോര്‍ദി മൊണ്ടലിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത സീസണിലെ ആദ്യ മത്സരം കളിച്ചത്.

KCN

more recommended stories