കേരള പ്രസ്‌ക്ലബ് ലോഗോ പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: കേരള പ്രസ്‌ക്ലബ് ഡല്‍ഹിയുടെ ലോഗോ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ പ്രകാശനം ചെയ്തു. മാധ്യമ കൂട്ടായ്മകള്‍ ശക്തമാകേണ്ടത് അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നതെന്ന് ശശികുമാര്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിക്കുന്ന കാലമാണ്. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയും ശക്തമായ പ്രവര്‍ത്തനം ഉണ്ടാകേണ്ടതുണ്ടെന്ന് ശശികുമാര്‍ പറഞ്ഞു. യുവകലാകാരനായ ഋഷി ജേക്കബ് ബഞ്ചമിനാണ് ലോഗോ രൂപകല്‍പന ചെയ്തത്. ഡല്‍ഹിയിലെ മാധ്യമ കൂട്ടായ്മയുടെ പ്രസിദ്ധീകരണം ‘ഡല്‍ഹി സ്‌കെച്ചസി’ന്റെ പ്രത്യേക പതിപ്പ് ചടങ്ങില്‍ ശശികുമാര്‍ പരിചയപ്പെടുത്തി. കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ കേരള പ്രസ്‌ക്ലബ് ഡല്‍ഹി പ്രസിഡന്റ് ജോമി തോമസ്, ജനറല്‍ സെക്രട്ടറി എ.എസ്. സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories