വ്യാപക പ്രതിഷേധം: പത്മാവതിയുടെ റിലീസ് മാറ്റി

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മവതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയര്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. ഡിസംബര്‍ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. പത്മാവതി സിനിമയ്ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാരും യു പി സര്‍ക്കാരും കേന്ദ്രക്കിന് കത്തയച്ചിരുന്നു. ജനവികാരം കണക്കിലെടുത്ത് സിനിമയുടെ റിലീസ് തിയതി മാറ്റിവയ്ക്കണമെന്നായിരുന്നു ആവശ്യം.

കര്‍ണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. റിലീസിന് എത്തുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദ് നടത്തുമെന്നും രജ്പുത് കര്‍ണിസേന അറിയിച്ചിരുന്നു. 190 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രജപുത്ര ചരിത്രത്തിലെ ധീരവനിതയായ പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ രംഗത്ത് വന്നത്. അതേസമയം സിനിമയുടെ റിലീസ് വൈകുമെന്നും സൂചനയുണ്ട്. സെന്‍സറിംഗിന് അച്ച ചിത്രം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ തിരിച്ചയച്ചു. അപേക്ഷ പൂര്‍ണമായില്ലെന്ന് ചൂണ്ടികാട്ടിയാണ് വീണ്ടും സെന്‍സറിംഗ് വിധേയമാക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയില്‍ പത്മാവതിയായി അഭിനയിച്ചാല്‍ ദീപികയുടെ മൂക്ക് ചെത്തുമെന്ന് രജപുത്രയുട സംഘടനയായ കര്‍ണിസേന പ്രഖ്യാപിച്ചിരുന്നു. ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ചുതകോടി രൂപ നല്‍കുമന്ന് ഉത്തര്‍പ്രദേശിലെ ഠാക്കൂര്‍ നേതാവ് പ്രഖ്യാപിച്ചിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും സിനിമയ്ക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്. സിനിമ പ്രദര്‍ശനത്തിന് എത്തുന്ന ദിവസം ഭാരത് ബന്ദ് ആചരിക്കാനാണ് കര്‍ണി സേനയുടെ ആഹ്വാനം.

KCN

more recommended stories