കലണ്ടര്‍ പ്രകാശനം ചെയ്തു

അബൂദാബി: എം.ഐ.സി അബൂദാബി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ 2018 ലെ വാര്‍ഷിക കലണ്ടര്‍ പ്രമുഖ പണ്ഡിതന്‍ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മുബാഷ് ഗ്രൂപ്പ് എം ഡി ബഷീര്‍ ചിത്താരിക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ചാപ്റ്റര്‍ പ്രസിഡന്റ് അശ്‌റഫ് മവ്വല്‍, ജനറല്‍ സെക്രട്ടറി അനീസ് മാങ്ങാട്, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഉസ്മാന്‍ ബെള്ളിപ്പാടി, ഭാവാഹികളായ അഷ്‌റഫ് കീഴൂര്‍,ഒസാമ ചിത്താരി, സെഡ്.എ മൊഗ്രാല്‍, ശമീം ബേക്കല്‍, അശ്‌റഫ് മീനാപ്പീസ്, ഹനീഫ് പടിഞ്ഞാര്‍ മൂല എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories