ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഐ.ടി പദ്ധതികള്‍ തയ്യാറാക്കണം: സി.ഒ.എ

ചെറുവത്തൂര്‍: കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ച് മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഐ.ടി പദ്ധതികള്‍ തയ്യാറാക്കണമെന്ന് സി.ഒ.എ. ലക്ഷക്കണക്കിന് കിലോമീറ്റര്‍ ഗ്രാസ്‌റൂട്ടിലാണ് ഓപ്പറേറ്റര്‍മാര്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി സര്‍ക്കാറിന്റെ കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന് കേരളാ വിഷന്‍ സജ്ജമാണെന്നും പദ്ധതിയുടെ വേഗം കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സി.ഒ.എ അഭിപ്രായപ്പെട്ടു.

ചെറുവത്തൂരില്‍ നടന്ന സമ്മേളനം സി.ഒ.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ. സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ആര്‍. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സിജു ചേടീ റോഡ് മേഖല റിപ്പോര്‍ട്ടും മേഖല ട്രഷറര്‍ ശ്രീധരന്‍ വെള്ളച്ചാല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം. ലോഹിതാക്ഷന്‍ സംഘടനാ റിപ്പോര്‍ട്ടും സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ സി.സി.എന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബൈജു രാജ് ചെറുവത്തൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്‍.എച്ച്. അന്‍വറിന്റെ ഫോട്ടോയില്‍ പഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.
ജില്ലാ പ്രസിഡന്റ് സതീഷ് കെ. പാക്കം, ജില്ലാ ട്രഷറര്‍ എം. ആര്‍. അജയന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രഘുനാഥ്, ശ്രീനാരായണന്‍, മേഖലാ സെക്രട്ടറിയായ സക്കരി ആന്റണി, മനോജ് കുമാര്‍ വി.വി എന്നിവര്‍ പ്രസംഗിച്ചു. മേഖലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ചെറുവത്തൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. നഗരം ചുറ്റിയ പ്രകടനം സമ്മേളന നഗരിയില്‍ സമാപിച്ചു.

KCN

more recommended stories