പലഹാര പെരുമയുമായി ജി.എല്‍.പി സ്‌കൂള്‍ പെരുമ്പളയിലെ ഒന്നാംതരക്കാര്‍

പെരുമ്പള: ജി.എല്‍.പി സ്‌കൂള്‍ പെരുമ്പളയില്‍ ഒന്നാം തരത്തിലെ ‘നന്നായി വളരാന്‍ ‘ എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാര പ്രദര്‍ശനത്തില്‍ 25 ല്‍ പരം വിഭവങ്ങള്‍ കുട്ടികള്‍ സംഘടിപ്പിച്ചു. എല്ലാ കുട്ടികളും അവര്‍ക്ക് കിട്ടിയ നറുക്കനുസരിച്ച് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ടുവന്നു. രക്ഷിതാക്കളും അദ്ധ്യാപകരും പൂര്‍ണ പിന്‍തുണയോടെ നടത്തിയ പരിപാടിയില്‍ പഞ്ചേന്ദ്രിയാനുഭവത്തിലൂടെയുള്ള പഠനം കുട്ടികള്‍ക്ക് ഏറെ ഹൃദ്യമായി. പ്രദര്‍ശനത്തിന് ശേഷം വിഭവങ്ങള്‍ എല്ലാ കുട്ടികള്‍ക്കും പങ്കിട്ടു നല്‍കി.

KCN

more recommended stories