മന്‍സൂര്‍ മല്ലത്തിന് ദുബായില്‍ സ്വീകരണം

ദുബായ്: യു എ ഇ സന്ദര്‍ശനത്തിന് ദുബായില്‍ എത്തിയ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്തിനു യു എ ഇ കെഎംസിസി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ഉജ്വല സ്വീകരണം നല്‍കി. ദുബായ് ദേരയില്‍ വെച്ച് നടന്ന സ്വീകരണ യോഗത്തില്‍ ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹംസ തോട്ടി പൊന്നാടയണിയിച്ചു. പ്രസിഡന്റ് ഹാസിഫ് പള്ളങ്കോട് അധ്യക്ഷത വഹിച്ചു, സലാം കന്യപ്പാടി, ഷാഫി മര്‍പ്പനടുക്കം,മുനീര്‍ ബന്താട്, എന്‍ എം അബ്ദുല്ല ഹാജി, സി എ അമാനുല്ല, ബഷീര്‍ മാണിയൂര്‍, പി കെ അഷ്റഫ്, എസ് എ ഇല്യാസ്, ശെററലസ അടൂര്‍, ഉനൈസ് മൈനാഡി, കെ പി സിദ്ദീഖ്, മന്‍സൂര്‍ എം എച് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷമീര്‍ പരപ്പ സ്വാഗതവും തുഫൈല്‍ കൊറ്റുമ്പ നന്ദിയും പറഞ്ഞു.

KCN

more recommended stories