അപ്‌സര എഡ്യു-ട്രാക്- 17 ന് തുടക്കമായി

കോളിയടുക്കം: കോളിയടുക്കം അപ്‌സര പബ്ലിക്ക് സ്‌കൂള്‍ ആനൂവല്‍ സ്‌പോര്‍ട്‌സ് മീറ്റ് അപ്‌സര സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. വിവിധ ഇനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന രണ്ട് ദിനങ്ങളിലായുള്ള സ്‌പോര്‍ട്‌സ് മീറ്റ് വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഹാരിസ് എം.എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വറലി സന്ദേശ ഭാഷണം നടത്തി. സ്‌കൂള്‍ അഡ്മിന്‍ അഡ്വ. വി.പി.എ സിദ്ധീഖ്, പി.ടി.എ അംഗം നിസാര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ദീപശിഖാ പ്രയാണം, മാര്‍ച്ച് പാസ്റ്റ്, ചില്‍ഡ്രന്‍സ് ഡിസ്‌പ്ലെ, തൈകാണ്ടൊ പ്രദര്‍ശനം, ബാന്‍ഡ് ട്രൂപ്പ് എന്നിവ ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി. സ്‌കൂള്‍ ലീഡര്‍മാരായ മുഹമ്മദ് അന്‍സില്‍ സ്വാഗതവും ഫര്‍ഹാന പര്‍വീന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories