ലോകഎയ്ഡ്സ് ദിനം: ജില്ലാതലറാലിയും സമ്മേളനവും നടത്തി

കാഞ്ഞങ്ങാട്: ലോകഎയ്ഡ്സ് ദിനത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘എന്റെ ആരോഗ്യം, എന്റെ അവകാശം’ എന്ന സന്ദേശവുമായി കാഞ്ഞങ്ങാട്ട് ജില്ലാതല റാലി നടത്തി. കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ സി.ബിജു ഫ്ളാഗ് ഓഫ് ചെയ്തു. ഐ.എം.എ.കാഞ്ഞങ്ങാട്, ഗവ.സ്‌ക്കുള്‍ ഓഫ് നഴ്സിങ്, സി.മെറ്റ് കോളേജ് ഓഫ് നഴ്സിങ്, ലക്ഷ്മി മേഘന്‍ കോളേജ് ഓഫ് നഴ്സിംങ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, പാന്‍ടെക്, നെഹ്റു യുവ കേന്ദ്ര, ആശ പ്രവര്‍ത്തകര്‍, അംഗണ്‍വാടി പ്രവര്‍ത്തകര്‍, ആരോഗ്യ ഉദ്യോഗസ്ഥര്‍,എന്നിവര്‍ പങ്കെടുത്തു. ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ തല പൊതു സമ്മേളനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി.ജാഫര്‍ അധ്യക്ഷനായി. ആര്‍ ഡി ഒ സി.ബിജു മുഖ്യ പ്രഭാഷണം നടത്തി. ആര്‍ സി എച്ച് ഓഫീസര്‍ ഡോ.മുരളിധര നെല്ലൂരായ സംസാരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. കെ.ദാമോദരന്‍ സമ്മാനം നല്‍കി. ഡി.എം.ഒ.ഡോ.എ.പി.ദിനേഷ്‌കുമാര്‍,വിദ്യാഭ്യാസ സ്റ്റാന്റിങ്ങിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, എച്ച്.റംഷീദ്, കെ.കുഞ്ഞികൃഷ്ണന്‍,സന്തോഷ് കുശാല്‍നഗര്‍, മാസ്മീഡിയ ഓഫിസ് പി.എസ്.സുജ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories