ഓഖി; കടലില്‍നിന്ന് 72 പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ടുപോയ 72 പേരെ കൂടി രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലെ ബിത്രയ്ക്ക് സമീപത്തുനിനന്നാണ് ഇവരെ കണ്ടെത്തിയത്. ഇതില്‍ 14 മലയാളികളും 58 തമിഴ്നാട്ടുകാരുമാണ് ഉള്ളത്. ആറ് മത്സ്യ ബന്ധന ബോട്ടുകള്‍ കോസ്റ്റ്ഗാര്‍ഡിനെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി 20 പേരെ കൂടി കണ്ടെത്താനുണ്ട്.

KCN