ഓഖി ദുരന്തം: 5 കോടി രൂപ സഹായവുമായി യോഗി സര്‍ക്കാര്‍

ന്യൂഡല്‍ഹി : ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ചവര്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 5 കോടി രൂപ നല്‍കി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചാണ് ചെക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അഞ്ച് കോടി രൂപ നല്‍കിയത്.

KCN

more recommended stories