ഓഖി ചുഴലിക്കാറ്റ്: സുപ്രധാന മന്ത്രിസഭായോഗം ഇന്ന്

തിരുവനന്തപുരം: ഓഖി ദുരന്തത്തിന് ഇരയായവര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിനെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന് വീഴ്ച ഉണ്ടായെന്ന ആരോപണം നിലനില്‍ക്കെയാണ് മന്ത്രിസഭാ യോഗം.
മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തരമായും ദീര്‍ഘകാലത്തേക്കും ഗുണം ചെയ്യുന്ന സമഗ്രപാക്കേജിന് മന്ത്രിസഭ അനുമതി നല്‍കാനിടയുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള സൈനിക നടപടി തുടരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. തീരദേശത്തെ കുടുംബങ്ങള്‍ക്കുള്ള സൗജന്യ റേഷന്‍ നീട്ടാനും തീരുമാനം എടുത്തേക്കും.

KCN

more recommended stories