കൊച്ചി: ഈ മാസം 31ന് കൊച്ചിയില്‍ നിശ്ചയിച്ചിരിക്കുന്ന ഐഎസ്എല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്. 31ന് പുതുവല്‍സരാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ മത്സരത്തിന്റെ സുരക്ഷയ്ക്കായി വേണ്ടത്ര പോലീസിനെ വിട്ടുനല്‍കാനാവില്ലെന്നാണ് പോലീസ് മത്സര സംഘാടകരെ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കത്ത് സിറ്റി പോലീസ് കമ്മീഷണര്‍ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് കൈമാറി. മത്സരത്തിന്റെ വേദിയോ, തീയതിയോ മാറ്റണമെന്നാണ് കത്തിലെ ആവശ്യം. 31ന് പുതുവത്സര രാത്രിയില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ സ്ഥലങ്ങളില്‍ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. ഇവക്ക് സുരക്ഷ ഒരുക്കണം. കൂടാതെ നഗരത്തിലാകമാനം പ്രത്യേക സുരക്ഷയും പോലീസ് ഒരുക്കുന്നുണ്ട്. ഇതിനായി കൊച്ചിയിലെ പോലീസ് സേനയിലെ വലിയൊരു പങ്കിനെ വിനിയോഗിക്കേണ്ട വരും. ഈ സാഹചര്യത്തില്‍ മത്സരത്തിന് സുരക്ഷയൊരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇതിനാലാണ് മത്സരം മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പോലീസ് സംഘാടകരെ സമീപിച്ചിരിക്കുന്നത്.
more recommended stories
-
ചീമേനിയില്‍ ഇരട്ട വോട്ട് പരാതിയില്‍ സസ്പെന്ഷന്. ബി എല്‍ ഓ എം രവിയെ സസ്പെന്‍ഡ് ചെയ്തു.
തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ചീമേനി ഇരുപതാം ബൂത്തിലെ.
-
മലയാളി വോട്ടര്‍മാര്‍ക്ക് ആശ്വാസം; സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ; സര്‍വീസ് കൊച്ചുവേളി-ബെംഗളൂരു റൂട്ടില്‍
ഏപ്രില്‍ 25 ന് ബെംഗളൂരുവില്‍ നിന്ന്.
-
കാസര്‍കോട് ഉപ്പള ഗേറ്റില്‍ 34 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍.
തായല്‍ മൗവ്വല്‍ സ്വദേശിമുഹമ്മദ് സഹൂദാണ് (28).
-
മുസ്ലിം സംവരണത്തില്‍ പറഞ്ഞതിലുറച്ച് പ്രധാനമന്ത്രി
കോട്ട: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ.
Leave a Comment