കൊച്ചി: കേരള മനഃസ്സാക്ഷിയെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കോടതി ചൊവ്വാഴ്ച വിധി പറയും. കേസിന്റെ വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂര്‍ത്തിയാക്കി. അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം ആണ് കേസിലെ ഏകപ്രതി. കേസില്‍ അന്തിമവാദം നവംബര്‍ 21ന് ആരംഭിച്ചിരുന്നു.
നവംബര്‍ ഒന്നിന് അമീറുല്‍ ഇസ്ലാമിനെ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂര്‍ത്തിയാക്കി. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂര്‍ത്തിയായത്. 2016 ഏപ്രില്‍ 28നു വൈകിട്ട് 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കേസിലെ പ്രതി പിടിയിലായത്. വിചാരണ വേഗത്തിലാക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി കോടതിയില്‍ അപേക്ഷിച്ചിരുന്നു.
more recommended stories
-
കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി റനീമാണ് (18) മരിച്ചത്.
-
റിയാന്‍ പരാഗ് വേര്‍ഷന്‍ 2.0! മുന്‍നിര തകര്‍ന്നപ്പോള്‍ രാജസ്ഥാന്റെ കരുത്തായി; ഡല്‍ഹിക്കെതിരെ മികച്ച സ്കോര്‍
ജയ്പൂര്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ തുടക്കത്തില്‍ തകര്‍ന്നെങ്കിലും ഭേദപ്പെട്ട.
-
മലയാളി ശാസ്ത്രജ്ഞന് Dr. മുനീറിന് അമേരിക്കന്‍ ഗവണ്മെന്റിന്റെ 22 കോടിയോളം രൂപയുടെ ഗവേഷണ ഗ്രാന്റ്
മലയാളി ശാസ്ത്രജ്ഞനും അസ്സോസിയേറ്റ് പ്രൊഫസറും ആയ Dr..
-
പൊതു തെരഞ്ഞെടുപ്പ് 2024; ചെലവ് നിരീക്ഷകന് ജില്ലയിലെത്തി
ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍ ആനന്ദ്.
Leave a Comment