ഡല്‍ഹിയില്‍ ഭൂചലനം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാത്രി 8.49 ഓടെയാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂചലനം ഉണ്ടയത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡില്‍ നിന്നും 120 കിലോമീറ്റര്‍ മാറി ഡെറാഡൂണിലെ രുദ്രപ്രയാഗാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരം.

ഡല്‍ഹിക്ക് പുറമെ റൂഖി, ഡെറാഡൂണ്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാനയിലെ ചില നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന് പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.

KCN

more recommended stories