മലപ്പുറത്ത് അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മലപ്പുറം: അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തേഞ്ഞിപ്പാലം പെരുവള്ളൂരില്‍ ശശിധരനാണ് മകള്‍ ഷാലു (18) വിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്ലസ്ടുവിന് ശേഷം പിഎസ്സി പരിശീലനം നടത്തുകയായിരുന്നു ഷാലു.

സംഭവത്തിന് ശേഷം പ്രതി ശശിധരന്‍ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി കുറ്റം സമ്മതിച്ചു. സംശയരോഗിയായ ശശിധരന്‍ ഭാര്യയും മകളുമായി നേരത്തെ വഴക്ക് പതിവായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് സ്വദേശിയായ ശശിധരന്‍ 20 വര്‍ഷമായി പെരുവള്ളൂരില്‍ താമസക്കാരനാണ്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

KCN

more recommended stories