ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികം: സംസ്ഥാനതല ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കാസര്‍കോട് : വെള്ളം, വൃത്തി, വിളവ് എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടും രൂപീകൃതമായ ഹരിത കേരളം മിഷന്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ട്്് നാളെയ്ക്ക് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന്‍ തദ്ദേശ സ്വയംഭരണതലം മുതല്‍ സംസ്ഥാനതലം വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹരിതസംഗമം ഈ മാസം 14 ന് രാവിലെ 10 ന് തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്, വനംവകുപ്പ് മന്ത്രി കെ.രാജു, ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജ എന്നിവര്‍ പങ്കെടുക്കും.

സമ്മേളനത്തില്‍ ഹരിതകേരളം മിഷന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ അധികരിച്ച് കില തയ്യാറാക്കിയ സി.ഡി., മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സംരംഭങ്ങള്‍ നടത്തിവരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളെക്കുറിച്ച് ശുചിത്വമിഷന്‍ തയ്യാറാക്കിയ പുസ്തകം എന്നിവയുടെ പ്രകാശനവും നടക്കും. ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം മുഖ്യമന്ത്രി നിര്‍വഹിക്കും. മൂന്ന് സമാന്തര സെഷനുകളില്‍ ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷിവ്യാപനം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. 15, 16, 17 തീയതികളില്‍ വെള്ളയമ്പലത്ത് മാനവീയം വീഥിയില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി പ്രദര്‍ശനവും നടത്തും. ഇന്നു മുതല്‍ 13 വരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഹരിതസംഗമം, പ്രദര്‍ശനങ്ങള്‍, വിവിധ പദ്ധതികളുടെ ഉദ്ഘാടനം തുടങ്ങി വൈവിധ്യമാര്‍ പരിപാടികള്‍ നടത്തും. ജില്ലാകേന്ദ്രങ്ങളില്‍ പി.ആര്‍.ഡി. യുടെ സഹകരണത്തോടെ ഫോട്ടോ എക്‌സിബിഷന്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും.

KCN

more recommended stories