മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം; ട്രെയിനുകള്‍ റദ്ദാക്കി

കുഴിത്തുറൈ: കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി ജില്ലയില്‍ വന്‍ പ്രതിഷേധം. ജനങ്ങള്‍ കുഴിത്തുറൈയില്‍ ദേശീയപാതയും റയില്‍വേ സ്റ്റേഷനും ഉപരോധിക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേരാണ് ഉപരോധത്തില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി നേരിട്ടെത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. അദ്ദേഹമെത്തുന്നതുവരെ ഉപരോധം തുടരുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

ഒന്‍പത് തീരദേശ പഞ്ചായത്തുകളില്‍നിന്നുള്ള നാട്ടുകാരാണ് പ്രതിന്മഷേധത്തില്‍ പങ്കെടുക്കുന്നത്. 1,519 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് പ്രതിഷേധം.

അതേസമയം, പ്രതിഷേധം ശക്തമായതോടെ മൂന്നു ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍, കന്യാകുമാരി കൊല്ലം മെമു എന്നിവയാണു റദ്ദാക്കിയത്. ബെംഗളൂരു കന്യാകുമാരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

KCN

more recommended stories