മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കാസര്‍കോട് : അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം ശക്തമായതിനാല്‍ വടക്കന്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒറീസ എന്നിവിടങ്ങളിലേക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീന്‍പിടിക്കാന്‍ പോകരുതെന്നും അറിയിച്ചു.

KCN

more recommended stories