വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂരില്‍ ദളിത് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍. ഷാലു, എലിസബത്ത്, വൈഷ്ണവി, നീതു, ഷൈജ എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം സ്വദേശി ആതിരയായിരുന്നു കെട്ടിടത്തില്‍ നിന്ന് വീണത്. ഇത് ആത്മഹത്യാശ്രമമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ആത്മഹത്യ ശ്രമം അല്ലെന്നും സഹപാഠികളുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണതാണെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞിരുന്നത്. സഹപാഠികള്‍ തന്റെ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ആതിരയുടെ അമ്മ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. അറസ്റ്റിലായവരെ മഞ്ചേരി എസ്.സി, എസ്.ടി കോടതിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories