സിനിമകള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ഡെലിഗേറ്റുകള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി. ഉപയോഗിച്ച് ബുക്ക് ചെയ്യാം. 60 ശതമാനം സീറ്റുകള്‍ക്കാണ് റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ളത്. ഒരു ഡെലിഗേറ്റിന് ദിവസം മൂന്ന് ഷോ മാത്രമേ റിസര്‍വ് ചെയ്യാനാകൂ. റിസര്‍വ് ചെയ്ത ഷോ അവസാനിക്കും മുമ്ബുള്ള മറ്റൊരു ഷോ റിസര്‍വ് ചെയ്യാനാവില്ല.
ഡെലിഗേറ്റുകളായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേരിട്ട് തിയേറ്ററില്‍ പ്രവേശിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. തിയേറ്ററിലെ സീറ്റ് കപ്പാസിറ്റിയും ഷോയ്ക്കായി ചെറിയ ആളുകളുടെ എണ്ണവും പുറത്ത് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഇത് അനാവശ്യ ക്യൂ ഒഴിവാക്കാന്‍ സഹായകമാകും.
സിഡിറ്റ് ആണ് ഇതിനു വേണ്ട സോഫ്റ്റ വെയര്‍ തയാറാക്കിയിരിക്കുന്നത്.

KCN

more recommended stories