ഓഖി ദുരന്തം: സഹായിച്ചതിന് കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട്

ചെന്നൈ: ഓഖി ദുരന്തത്തിനിരയായ തമിഴ്നാട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി നന്ദി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ആയച്ച കത്തിലാണ് തമിഴ്നാട് നന്ദി അറിയിച്ചത്.

അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോയ തമിഴ്നാട് മത്സ്യത്തൊഴിലാളികളില്‍ നിരവധിപേര്‍ രക്ഷപ്പെട്ട് കേരള തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്ന് കത്തില്‍ പളനിസ്വാമി പറഞ്ഞു.

KCN

more recommended stories