ഗുജറാത്ത് ആദ്യഘട്ട പോളിങ് തുടങ്ങി

അഹ്മദാബാദ്: രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചുമണി വരെ തുടരും. അതിനിടെ വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി.സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലയിലെ 89 മണ്ഡലങ്ങളില്‍ 977 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2.12 കോടി വോട്ടര്‍മാരുണ്ട്.മുഖ്യമന്ത്രി വിജയ് രുപാനി (രാജ്‌കോട്ട് വെസ്റ്റ്), കോണ്‍ഗ്രസിലെ ശക്തി സിങ് ഗോഹില്‍ (മാണ്ഡ്‌വി), പരേഷ് ധനാനി(അംറേലി) എന്നിവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍. പാട്ടീദാര്‍ സ്വാധീന മേഖലയായതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും തീപാറുന്ന പോരാട്ടത്തിലാണ്. വടക്കന്‍, മധ്യ ഗുജറാത്തിലെ 93 സീറ്റുകളിലേക്ക്് 14നാണ് വോട്ടെടുപ്പ്. ആകെ 182 മണ്ഡലങ്ങളാണുള്ളത്. 18നാണ് ഫലപ്രഖ്യാപനം

KCN

more recommended stories