ഗോവയില്‍നിന്ന് നാലുബോട്ട് ഇന്ന് കൊച്ചിക്ക് തിരിക്കും

പനാജി: ഗോവ തീരത്തെത്തിയ 16 ബോട്ടില്‍ നാലെണ്ണംകൂടി ശനിയാഴ്ച കൊച്ചിക്ക് പുറപ്പെടുമെന്ന് ഗോവ വാസ്‌കോ തുറമുഖത്തെത്തിയ പ്രഫ. കെ.വി. തോമസ് എം.പി അറിയിച്ചു. 16 ബോട്ടും മത്സ്യത്തൊഴിലാളികളുമാണ് ഗോവ തീരത്തെത്തിയത്. ഇതില്‍ 12 ബോട്ട് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഓരോ ബോട്ടിനും 750 ലിറ്റര്‍ ഡീസലും 2500 രൂപയും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഗോവയിലെത്തിയ ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. കലക്ടര്‍ നീല മോഹന്‍, ഗോവ മുഖ്യമന്ത്രിയുടെ സെക്രട്ടറി എ.എ. അശോക് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

KCN

more recommended stories