കാറില്‍ കടത്തത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ കള്ളപണവുമായി മൂന്നു പേര്‍ പിടിയില്‍

മംഗലൂരു: മംഗലൂരുവിലെ കങ്കനാടിയില്‍ കാറില്‍ കടത്തത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ കള്ളപണവുമായി മൂന്നു പേര്‍ പിടിയില്‍. മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ അമുല്‍ മാലി (29), ഭേല ഗാവിയിലെ ദിനേശ് എന്ന പ്രകാശ് (20), തനാജി (54) എന്നിവരാണ് ഒരു കോടി കടത്താന്‍ ശ്രമിക്കവെ പിടിയിലായത്. കങ്കനാടി പൊലീസ് ഇന്‍സ്പെക്ടര്‍ രവി നായ്ക്കും സംഘവും വെള്ളിയാഴ്ച്ച നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്. പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഹ്യുണ്ടായ് ഐ 20 കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത് കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡിസിപിമാരായ ഹനുമന്ത ദരായ, ഉമാ പ്രസാദ് എസിപി കെ രാമറാവു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലീസ് ചോദ്യം ചെയ്യലില്‍ റിയല്‍ എസ്റേറ്റുമായ ബന്ധപ്പെട്ട ഇടപാടുകള്‍ക്കാണ് പണം എത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

KCN

more recommended stories