മൃതദേഹങ്ങള്‍ കൊണ്ടുവരുന്നെന്ന വിവരംതെറ്റെന്ന് ഡിഫന്‍സ് പിആര്‍ഒ

കൊല്ലം: ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നുവെന്ന വിവരം തെറ്റെന്ന് തിരുവനന്തപുരത്തെ ഡിഫന്‍സ് പിആര്‍ഒ. ഇത്തരമൊരു സംഭവമില്ലെന്നു പിആര്‍ഒ അറിയിച്ചു.

നേവിയുടെ കപ്പലില്‍ മൃതദേഹങ്ങള്‍ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ കൊണ്ടുവരുമെന്നായിരുന്നു വിവരം. കൊല്ലത്തെ അഴീക്കല്‍, നീണ്ടകര, കൊല്ലം തുറമുഖം എന്നിവിടങ്ങളില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉള്‍പ്പെടെ സംവിധാനങ്ങള്‍ സജ്ജരായി നില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

KCN

more recommended stories