ഓഖി ദുരന്തം: ആലപ്പുഴയില്‍ നിന്ന് ഒരു മൃതദേഹംകൂടി കണ്ടെത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഓഖി ദുരന്തത്തില്‍ ഇനിയും 90-ലധികം പേരെ കണ്ടെത്താനുണ്ടാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എങ്ങുമെത്തുന്നില്ലെന്ന് കുറ്റപ്പെടുത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചിരുന്നു.

തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായുള്ള ചര്‍ച്ചയില്‍ നാളെ മത്സ്യത്തൊഴിലാളികളേയും ഉള്‍പ്പെടുത്തി നാവികസേനയുടെ കപ്പലില്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. തിരച്ചിലിനായി ഇന്ന് ഹെലികോപ്ടറും പുറപ്പെട്ടിട്ടുണ്ട്.
ഇതിനിടെ നാല് ദിവസത്തെ തിരച്ചിലിന് ശേഷം ആരേയും കണ്ടെത്താനാകാതെ ഐഎന്‍എസ് കല്‍പേനി കൊച്ചിയില്‍ തിരിച്ചെത്തി.

KCN

more recommended stories