മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്റര്‍ മീലാദ് ഫെസ്റ്റിന് തുടക്കമായി. സ്വാഗത സംഘം ചെയര്മാന് ഔഫ് ഹാജി കോട്ടക്കുന്ന് പതാക ഉയര്‍ത്തി. ഔഫ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ സയ്യിദ് ജഹ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ മീലാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
മുതഅല്ലിം മുസാബഖ,ഡാഫോഡില്‍സ് കെ.ജി പ്രോഗ്രാം,പ്രവാചക പ്രകീര്‍ത്തന ഘോഷ യാത്ര തുടങ്ങിയ പരിപാടികള്‍ നടന്നു.
മദ്ഹുറസൂല്‍ മജ്ലിസ്,മഹ്ളറത്തുല്‍ ബദ് രിയ്യ, അസ്മാമാഹുല് ഹുസ്നാ ദുആ മജ്ലിസ്, മദ്റസാ വിദ്യാര്‍ത്ഥി കലാപരിപാടി ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ ഇന്ന് നടക്കും.
സുലൈമാന്‍ സഖാഫി ദേശാങ്കുളം,സലാം സഅദി,സ്വാലിഹ് ജൗഹരി,അബ്ദുല്‍ റസ്സാഖ് സഖാഫി,അബ്ദുള്ള മുസ്ലിയാര്,മുഹമ്മദ് ഹാജി,ഹക്കീം ഹാജി, അബൂബക്കര്‍ ഹാജി, ലതീഫ് അറഫ,മൊയ്തു ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.സഈദ് സഅദി സ്വാഗതവും സിറാജ് കെ.കെ നന്ദിയും പറഞ്ഞു.
more recommended stories
-
യുഎഇയിലെ കനത്ത മഴ വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍
റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ പെയ്തത് 75.
-
തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: കനത്ത മഴ കാരണം തിരുവനന്തപുരത്ത്.
-
ഇമാം ശാഫി മൗലൂദ് മജ്ലിസും പി.വി. സുബൈര്‍ നിസാമിക്ക് സ്വീകരണവും സംഘടിപ്പിച്ചു
അബുദാബി. കുമ്പള ഇമാം ശാഫി ഇസ്ലാമിക്.
-
ദുബൈ മലബാര്‍ കലാ സാംസ്കാരിക വേദിയുടെ ഈ വര്‍ഷത്തെ ‘കാരുണ്യ ശ്രേഷ്ഠ പുരസ്കാരം’ ബോബി ചെമ്മണ്ണൂരിന്.
ദുബൈ: കാല് നൂറ്റാണ്ടിലേറെ കാലം നാട്ടിലും.
Leave a Comment