മഞ്ചേശ്വരം കടപ്പുറത്ത് കഞ്ചാവ് വലിക്കുകയായിരുന്ന നാലു യുവാക്കള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം കടപ്പുറത്ത് കഞ്ചാവ് വലിക്കുകയായിരുന്ന നാലു യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവറിലെ മുഹമ്മദ് അജാസ് (20), ആഷിഫ് (23), ഫക്രുദ്ദീന്‍ (22), കെ.എസ് ഷംസുദ്ദീന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് മഞ്ചേശ്വരം കുണ്ടുകുളക്ക കടപ്പുറത്ത് വെച്ചാണ് സിഗരറ്റില്‍ ചുരുട്ടി കഞ്ചാവ് വലിക്കുന്നതിനിടെ മഞ്ചേശ്വരം എസ്.ഐ. ഇ. അനൂപ് കുമാറും സംഘവും ഇവരെ അറസ്റ്റ് ചെയ്തത്.

KCN

more recommended stories