58-ാമത് സ്‌കൂള്‍ യുവജനോത്സവം: പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടന്നു

തൃശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. തേക്കിന്‍കാട് പൂരം പ്രദര്‍ശന നഗരിയിലാണ് കാല്‍നാട്ടുകര്‍മ്മം നടന്നത്. ഇത്തവണത്തെ സംസ്ഥാന യുവജനോത്സവം അവിസ്മരണിയമാക്കണം. തൃശൂര്‍ ജനത യുവജനോത്സവം ഏറ്റെടുത്തു കഴിഞ്ഞുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.എം.എല്‍.എമാരായ കെ.വി. അബ്ദുല്‍ ഖാദര്‍, മുരളി പെരുനെല്ലി, കെ. രാജന്‍, അനില്‍ അക്കര, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എം.എല്‍ റോസി, ലാലി ജയിംസ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, കൗണ്‍സില്‍ അംഗങ്ങള്‍, തിരുവമ്പാടി -പാറമേക്കാവ് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി സ്വാഗതവും വര്‍ഗീസ് നന്ദിയും പറഞ്ഞു.

KCN

more recommended stories