എബി കുട്ടിയാനത്തിന്റെ പഞ്ചാത്തിക്കെ പ്രകാശനം ചെയ്തു

കാസര്‍കോട്: കാസര്‍കോടിന്റെ പ്രാദേശിക വാക്കുകള്‍ ശേഖരിച്ച് എബി കുട്ടിയാനം തയാറാക്കിയ പഞ്ചാത്തിക്കെ എന്ന പുസ്തകം പ്രകാശനം ചെയ്തു. കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ നടനും പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായ സിബി തോമസ് കാസര്‍കോട് സിറ്റി ഫ്രണ്ട്സ് പ്രസിഡണ്ടും വ്യവസായിയുമായ ഇബ്രാഹിം ബാങ്കോടിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. പരിപാടി എന്‍.എ.ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം.അഷറഫ് മുഖ്യാതിഥിയായിരുന്നു. ഹാഷിം അരിയില്‍ പുസ്തകം പരിചയപ്പെടുത്തി. മുഹമ്മദലി ഫത്താഹ് സ്വാഗതം പറഞ്ഞു. സി.എല്‍.ഹമീദ്, സെഡ്.എ.കയ്യാര്‍, ജേസി അജിത്കുമാര്‍, താജുദ്ദീന്‍, കെ.ബി.അബ്ദുല്‍ മഹ്റൂഫ്, അഷറഫ് നാല്‍ത്തടുക്ക, ഉസ്മാന്‍ കടവത്ത് സംസാരിച്ചു. ഖമറുദ്ദീന്‍ കടവത്ത് സ്വാഗതം പറഞ്ഞു.

KCN

more recommended stories