ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ; ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ആര്‍ദ്രം പദ്ധതിയില്‍ ആയുര്‍വ്വേദത്തെ ഉള്‍പ്പെടുത്തണമെന്ന് ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവിശ്യപ്പെട്ടു. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നെടുംതൂണുകളിലൊന്നായ ആയുര്‍വ്വേദത്തെ മാറ്റി നിര്‍ത്തി കൊണ്ട് ആര്‍ദ്രം പദ്ധതിക്ക് ലക്ഷ്യം കൈവരിക്കാനാകില്ല. കാഞ്ഞങ്ങാട് ഐ.എം.എ.ഹാളില്‍ നടന്ന ജില്ലാ സമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായ ആയുര്‍വ്വേദത്തെ ചികിത്സക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും, ചികിത്സാ രംഗത്തെ കളളനാണയങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ.വി.രാജീവന്‍, ഡോ.മോഹന്‍ ദാസ്, ഡോ.എ.വി.വേണു, ഡോ.പി.സി.ഹജീഷ്, ഡോ.നന്ദകുമാര്‍, ഡോ.സജിത്ത് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ പ്രസിഡണ്ട് ഡോ.രണ്‍ജിത്ത്.കെ.ആര്‍, സെക്രട്ടറി ഡോ.കെ.പ്രേംരാജ്, ട്രഷറര്‍ ഡോ.നൈസാം.സി.കെ എന്നിവരെയും വനിത കമ്മിറ്റി ഭാരവാഹികളായി ചെയര്‍പെഴ്സണ്‍, ഡോ.രേഖ.പി.വി, കണ്‍വീനര്‍ ഡോ.എ.ദീപ എന്നിവരെയും തെരെഞ്ഞെടുത്തു.

KCN

more recommended stories