മല്ലംവാര്‍ഡ് വികസന സമിതി; അഞ്ച് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു

ബോവിക്കാനം : ബോവിക്കാനം ടൗണില്‍ മല്ലംവാര്‍ഡ് വികസന സമിതി സ്ഥാപിച്ച അഞ്ച് തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍കര്‍മ്മം ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം കെ.ബി.മുഹമ്മദ് കുഞ്ഞി, പുഞ്ചിരി ക്ലബ്ബ് പ്രസിഡണ്ട് ബി.സി. കുമാരന്‍, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ബി.എം.അഷ്‌റഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷ്‌റഫ് എന്നിവര്‍ നിര്‍വ്വഹിച്ചു. വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മാധവന്‍നമ്പ്യാര്‍, ഹമീദ് മല്ലം, കൃഷ്ണന്‍ ചേടിക്കാല്‍, അബ്ദുല്‍ റഹിമാന്‍ ബസ്റ്റാന്റ്, ബി.എം.ഹാരിസ്, സിദ്ധീഖ് ബോവിക്കാനം, എ.ബി.അബ്ദുല്ല, ബി.കെ.ഹംസ, രാഘവന്‍ തെക്കെപ്പള്ള, ഷെരീഫ് മല്ലത്ത്, റംഷീദ് ബാലനടുക്കം,സിദ്ധിഖ് തെക്കെപള്ള, ഹാരിസ് ബോവിക്കാനം സംബന്ധിച്ചു.

KCN

more recommended stories