കൊച്ചിയില്‍ നിന്ന് കാണാതായ 12 മത്സ്യതൊഴിലാളികളില്‍ മൂന്നുപേര്‍ ചെറുവത്തൂര്‍ മടക്കര തുറമുഖത്തെത്തി

ചെറുവത്തൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ട് കൊച്ചിയില്‍ നിന്ന് കാണാതായ 12 മത്സ്യതൊഴിലാളികളില്‍ മൂന്നുപേര്‍ ചെറുവത്തൂര്‍ മടക്കര തുറമുഖത്തെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് മൂന്ന് മത്സ്യതൊഴിലാളികള്‍ ബോട്ടില്‍ മടക്കര തുറമുഖത്തെത്തിയത്. തമിഴ്‌നാട് സ്വദേശികളായ ഏഴുപേരും മലയാളികളായ നാലുപേരും ഒരു ആന്ധ്രാപ്രദേശ് സ്വദേശിയുമാണ് കൊച്ചിയില്‍ കടലില്‍ മത്സ്യബന്ധനത്തിനായി ബോട്ടില്‍ പുറപ്പെട്ടത്. പിന്നീട് ഇവരുടെ ബോട്ട് കടലില്‍ കാണാതാവുകയായിരുന്നു. പന്ത്രണ്ടുപേരെയും കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൂന്നുപേര്‍ ബോട്ടുമായി മടക്കരയിലെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒമ്പതു പേര്‍ ബോട്ട് മറിഞ്ഞതിനെ തുടര്‍ന്ന് വേറൊരു ഭാഗത്തേക്ക് പോയതായാണ് വിവരം. മൂന്നുപേര്‍ തങ്ങള്‍ സഞ്ചരിച്ച ബോട്ടില്‍ മുറുകെ പിടിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് എന്തുസംഭവിച്ചുവെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് ഇവര്‍ പറയുന്നത്.

KCN

more recommended stories