ജിഷ വധക്കേസ്; നിര്‍ണായക വിധി ഇന്ന്

കൊച്ചി: ഏറെ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിധി ഇന്ന്. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. സമാനതകില്ലാത്തവിധം സമീപകാല കേരളം ചര്‍ച്ച ചെയ്ത കൊലപാതകക്കേസ്. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം ഏക പ്രതി. പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ കനാല്‍ ബണ്ട് റോഡിലെ പുറമ്പോക്കില്‍ താമസിച്ചിരുന്ന നിയമവിദ്യാര്‍ഥിനിയായ ജിഷയെന്ന യുവതി ദാരുണമായി കൊല്ലപ്പെട്ട കേസ്.

ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ഒന്നൈാന്നായി നിരത്തിയാണ് േ്രേപാസിക്യൂഷന്‍ കോടതിയില്‍ വിസ്താരം പൂര്‍ത്തിയാക്കിയത്. 2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം.ബലാല്‍സംഗ ശ്രമത്തിനിടയിലെ കൊലപാതകെമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡനശ്രമം എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

നൂറു സാക്ഷികളെ വിസ്തരിച്ച കേസില്‍ 245 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഡി എന്‍ എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പരമാവധി ശിക്ഷയായ വധ ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

KCN

more recommended stories