പാനൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു; മൂന്നു പേര്‍ മരിച്ചു

തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം. രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ ബസ് ക്ലീനറാണ്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

തലശ്ശേരിയിലേക്ക് വരുന്ന ലാമ ബസ്സാണ് അപകടത്തില്‍ പെട്ടത്. രാവിലെ ആറ് മണിയോടു കൂടി പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്ബോഴാണ് അപകടമുണ്ടായത്. അപകട സമയം രണ്ട് പേര്‍ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളൂ.

ഡ്രൈവര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, സഹായിയെയാണ് കാണാതായത്. ഇദ്ദേഹം ബസ്സിനകത്ത് കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്.

KCN

more recommended stories