ജിഷ വധക്കേസ്: അമീര്‍ ഉള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

കൊച്ചി: അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി . ശിക്ഷ നാളെ പ്രഖ്യാപിക്കും. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ഒന്നൈാന്നായി നിരത്തിയാണ് േ്രേപാസിക്യൂഷന്‍ കോടതിയില്‍ വിസ്താരം പൂര്‍ത്തിയാക്കിയത്. 2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം. ബലാല്‍സംഗ ശ്രമത്തിനിടയിലെ കൊലപാതകെമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പീഡനശ്രമം എതിര്‍ത്തതിന്റെ വൈരാഗ്യത്തിലാണ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

നൂറു സാക്ഷികളെ വിസ്തരിച്ച കേസില്‍ 245 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കൊലപാതകം, ബലാല്‍സംഗം, ഭവനഭേവനം തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ഡി എന്‍ എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. പരമാവധി ശിക്ഷയായ വധ ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

KCN

more recommended stories