സിനിമയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി തൃഷ

പുരുഷാധിപത്യം നിലനിന്നിരുന്ന സിനിമ വ്യവസായത്തില്‍ കാലങ്ങളായി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ സിനിമയില്‍ സ്വന്തമായ സ്ഥാനം കണ്ടെത്തുകയും, 15 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയുമാണ് തെന്നിന്ത്യന്‍ സുന്ദരി തൃഷ കൃഷ്ണന്‍. പതിനഞ്ച് വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തിന് എല്ലാവിധ പ്രോത്സാഹനവും, അനുഗ്രഹവും നല്‍കിയ ആരാധകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് തൃഷ. ട്വീറ്ററിലൂടെയാണ് തെന്നിന്ത്യന്‍ സുന്ദരി തന്റെ നന്ദി അറിയിച്ചത്.

15 വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ യാത്രയുടെ ഭാഗമായിരുന്നുവെന്നും, അതിനായി കൂടെ നിന്നവരോട് നന്ദി അറിയിക്കുന്നുവെന്നും താരം കുറിച്ചു. 1818, മോഹിനി, മലയാളത്തില്‍ നിവിനൊപ്പം ഹേ ജുഡ്, ഗര്‍ജാനായി തുടങ്ങിയവയാണ് തൃഷയുടെ പുതിയ ചിത്രങ്ങള്‍. സിനിമയില്‍ മാത്രമല്ല തൃഷ സാമൂഹ്യ സേവനങ്ങളിലും സജീവമാണ്. കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസിഡറായി അടുത്തിടെ തൃഷ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

KCN