സണ്ണി ലിയോണിന്റെ പുതുവത്സരാഘോഷ പരിപാടിക്കെതിരെ പ്രതിഷേധം

ബംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ നടക്കുന്ന പുതുവത്സരാഘോഷ പരിപാടിക്കെതിരെ പ്രതിഷേധം. ഡിസംബര്‍ 31ന് ഹെബ്ബാളിലെ മാന്യത ടെക് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ‘സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു എന്‍.വൈ.ഇ 2018’ പരിപാടി കന്നട സംസ്‌കാരത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നട രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.വെള്ളിയാഴ്ച രാവിലെ മാന്യത ടെക് പാര്‍ക്കിന് മുന്നില്‍ കെ.ആര്‍.വി പ്രവര്‍ത്തകര്‍ ചൂലുകളും പ്ലക്കാര്‍ഡുകളുമേന്തി ധര്‍ണ നടത്തി. ഒരു കാരണവശാലും ബംഗളൂരുവില്‍ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. സണ്ണി ലിയോണിന്റെ പരിപാടിക്കെതിരെ കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണിത്. സണ്ണി ലിയോണിന്റെ പരിപാടി ബംഗളൂരുവില്‍ അരങ്ങേറിയാല്‍ കൂട്ട ആത്മഹത്യ നടത്തുമെന്ന ഭീഷണിയും പ്രതിഷേധക്കാര്‍ മുഴക്കി.

KCN