മലപ്പുറം സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: മലപ്പുറം വാഴയൂര്‍ സ്വദേശി ചാലിയപുരക്കല്‍ കബീര്‍ (35) റിയാദിലെ മലാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഇയാള്‍ ഓടിച്ച വാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടം. കബീറിന്റെ മൃതദേഹം റിയാദ് സുമേശി ആശുപത്രി മോര്‍ച്ചറിയിലാണ്. കബറടക്കം നാട്ടില്‍ നടക്കും. പിതാവ്: മുഹമ്മദ്. ഉമ്മ: ആമിന. ഭാര്യ: ജമീല. മക്കള്‍: ഫാത്തിമ ഫിദ, മുഹമ്മദ് അദ്‌നാന്‍, സൈനുല്‍ ആബിത്. സഹോദരങ്ങള്‍: സുലൈഖ, സൈനബ, റഷീദ. വാഴയൂര്‍ പ്രവാസി ഗ്രൂപ്പ് കമ്മിറ്റിയംഗങ്ങളും നാട്ടുകാരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

KCN

more recommended stories