മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം; ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ പുലിമുരുകനും!

മലയാള സിനിമയിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത വൈശാഖ് ചിത്രമാണ് പുലിമുരുകന്‍. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഉദയ് കൃഷ്ണയും സംഗീതം ഗോപി സുന്ദറും ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, പുലിമുരുകനിലെ രണ്ട് ഗാനങ്ങള്‍ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഗോപി സുന്ദര്‍ രചിച്ച ‘കാടണിയും കാല്‍ച്ചിലമ്പേ..’ എന്നു തുടങ്ങുന്ന ഗാനവും ‘മാനത്തേ മാരിക്കുറുമ്പേ…’ എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം ഇടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിയ്ക്കുന്നത്. അത്ഭുതവും സന്തോഷവും ഉണ്ടെന്ന് സംവിധായകന്‍ പറയുന്നു.

KCN