ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ് ; കേരളത്തിന്റെ ആദ്യ സ്വര്‍ണം അപര്‍ണ റോയിയ്ക്ക്

റോഹ്തക്: ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരമ്പാറ സെന്റ് ജോസഫ് വിദ്യാലയത്തിലെ അപര്‍ണാ റോയ് മീറ്റ് റെക്കോര്‍ഡോടെയാണ് കേരളത്തിനുവേണ്ടി ആദ്യ സ്വര്‍ണം സ്വന്തമാക്കിയത്. മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ പി കെ ശ്രീജ വെങ്കലം നേടിയിരുന്നു. കേരളം നിലവില്‍ 11 പോയിന്റോടെയാണ് മത്സരിക്കുന്നത്.

KCN

more recommended stories