പ്രവാസിയം ഫുട്‌ബോള്‍ കിരീടം ജി.സി.സി എഫ്‌സിക്ക്

ജിദ്ദ: കെ.എം.സി.സി ജിദ്ദ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാസിയം 2018 നോട് അനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജി.സി.സി എഫ്‌സി ചാമ്പ്യന്മാരായി. പ്രമുഖ ടീമുകള്‍ മത്സരിച്ച ആവേശകരമായ ടൂര്‍ണ്ണമന്റില്‍ ഫൈനലില്‍ എഫ്‌സി ബാര്‍ബഡോസിനെ തോല്‍പിച്ചാണ് ജി.സി.സി.എഫ്.സി ചാമ്പ്യന്‍മാരായത്. മഹ്റൂഫ് മൊഗ്രാല്‍ പുത്തൂര്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

ജിദ്ദ കെ.എം.സി.സി സെക്രട്ടറിമാരായ സി.കെ. ശാക്കിര്‍, ഇസ്മയില്‍ മുണ്ടക്കുളം എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. ഹസ്സന്‍ ബത്തേരി, അബ്ദുള്ള ഹിറ്റാച്ചി, ഇബ്രാഹിം ഇബ്ബു, ഹമീദ് എഞ്ജിനിയര്‍, ഹമീദ് ഇച്ചിലങ്കോട്, ബഷീര്‍ ചിത്താരി, കാദര്‍ ചെര്‍ക്കള, റഹീം പള്ളിക്കര, കെ.എം. ഇര്‍ഷാദ്, ബഷീര്‍ മവ്വല്‍, ബുനിയാം ഒറവങ്കര, അഷറഫ് ആലമ്പാടി, ഷഫീര്‍ പെരുമ്പള, ഷഫീര്‍ തൃക്കരിപ്പൂര്‍, ജാഫര്‍ എരിയാല്‍, അസീസ് ഉപ്പള, സമീര്‍ ചേരെങ്കൈ, ഗഫൂര്‍ ബെദിര, നസീര്‍ പെരുമ്പള, അബൂബക്കര്‍ ഉദിനൂര്‍, ഹനീഫ് സിറ്റിസണ്‍, അസീസ് കൊടിയമ്മ, സുല്‍ഫിക്കര്‍ ചേരങ്കൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories