ദേശീയ സ്‌കൂള്‍ മീറ്റ്: തുടര്‍ച്ചയായ ഇരുപതാം തവണയും ചാമ്പ്യന്മാരായി കേരളം

റോത്തക്: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളം കിരീടം ഉറപ്പിച്ചു. ഒന്നാം ദിനവും രണ്ടാം ദിനവും കിതച്ചു നിന്ന കേരളം മൂന്നാം ദിനം ആവേശത്തോടെ കുതിച്ചു കയറി കിരീടം ഉറപ്പിക്കുക ആയിരുന്നു. മൂന്നാം ദിനം മുതല്‍ സ്വര്‍ണ്ണ വേട്ട തുടങ്ങിയ കേരളത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

അവസാനദിനമായ ഇന്ന് രാവിലെ രണ്ടുസ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് നിലവിലെ ചാംപ്യന്മാര്‍ കിരീടം ഉറപ്പിച്ചത്. കേരളത്തിന് ഇപ്പോള്‍ 80 പോയന്റുണ്ട്. പോയിന്റ് നിലയില്‍ ഹരിയാനയ്ക്കു മറികടക്കാന്‍ കഴിയാത്ത ഉയരത്തിലാണു കേരളം. തുടര്‍ച്ചയായ 20ാം തവണയാണു സംസ്ഥാനം കിരീടം നേടുന്നത്.

1,500 മീറ്ററില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കേരളം സ്വര്‍ണമണിഞ്ഞു. പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പിയും ആണ്‍കുട്ടികളില്‍ ആദര്‍ശ് ഗോപിയുമാണ് ഒന്നാമതെത്തിയത്. പെണ്‍കുട്ടികളില്‍ കേരളത്തിന്റെ കെ.ആര്‍. ആതിര വെള്ളി നേടി. ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ അശ്വിന്‍ ബി. ശങ്കറും രണ്ടാമതെത്തി. 4ഃ400 റിലെയില്‍ കേരളത്തില്‍ ആണ്‍കുട്ടികള്‍ വെള്ളി നേടി.

ഇന്നലെ മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഈ കുതിപ്പില്‍ കേരളം ചേര്‍ത്തുവച്ചു. ഇന്നലെ 64 പോയിന്റായിരുന്നു കേരളം നേടിയത്. ഹരിയാനയ്ക്കു 53 പോയിന്റും തമിഴ്‌നാടിന് 30 പോയിന്റുമാണുള്ളത്.

KCN

more recommended stories