ഷൂട്ടേര്‍സ് സൂപ്പര്‍ സെവെന്‍സ് ഫുട്‌ബോള്‍ 2018: ലോഗോ പ്രകാശനം ചെയ്തു

2018-2019 വര്‍ഷത്തിലേക്കുള്ള ഷൂട്ടേര്‍സ് യു.എ.ഇ കമ്മിറ്റി നിലവില്‍ വന്നു. യു എ ഇ കമ്മിറ്റി പ്രസിഡന്റായി ഷരീഫ് .ടി.കെയെയും ജനറല്‍ സെക്രട്ടറിയായ് ജാസിര്‍ .എസ്.വിയെയും ട്രഷററായി ഷബീര്‍ .പിയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍- നൗഷര്‍ പി, ഷഫീക്ക് എ സി, കാദര്‍ ടി കെ എം, ജോയിന്റ് സെക്രട്ടറിമാര്‍- മഷൂഖ് .ടി.കെ, ഗഫൂര്‍ .എല്‍.കെ, സലാം .ടി.കെ എന്നിവരെയും തിരഞ്ഞെടുത്തു. പ്രസ്തുത ജനറല്‍ ബോഡിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയീദ് .ജി.എസ്, മുന്‍ യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് അസീസ് .ടി.കെ, ക്ലബിന്റെ യു. എ.ഇ സീനിയര്‍, ജൂനിയര്‍ മെമ്പര്‍മാര്‍ പങ്കെടുത്തു.

2018-2019 വര്‍ഷത്തിലേക്കുള്ള ഷൂട്ടേര്‍സ് യു.എ.ഇ കമ്മിറ്റി നിലവില്‍ വന്നു. ഷൂട്ടേര്‍സ് യു എ ഇ കമ്മിറ്റി ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ സെവെന്‍സ് ഫുട്‌ബോള്‍ 2018 ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനവും നടന്നു. ലോഗോ ഷൂട്ടേര്‍സ് സെന്റര്‍ കമ്മിറ്റി പ്രസിഡന്റ് ജി.എസ്. സഹിദ് ഷൂട്ടേര്‍സ് യു.എ.ഇ പ്രസിഡന്റ് ടി.കെ. ഷരീഫിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മുന്‍ പ്രസിഡന്റ് ടി.കെ. അസീസ് മുനീര്‍ .എ.സി, അഷറഫ് .പി.കെ, അന്‍സാരി .പി, മുഹമ്മദലി .എല്‍.കെ, മുസ്തഫ .പി തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories