ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ദുബായ്: ട്വന്റി20 റാങ്കിംഗില്‍ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയതോടെയാണ് ഇന്ത്യ റാങ്കിംഗില്‍ മുന്നേറിയത്. നിലവില്‍ 119 പോയിന്റോടെ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ.

124 പോയിന്റുമായി പാകിസ്താനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 120 പോയിന്റോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുന്നത്. വിന്‍ഡീസ്, ന്യൂസിലന്റ് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ രണ്ടാം സ്ഥാനം പങ്കിടുന്നത്. ടെസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ്.
ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്റി20 പരമ്പര ആധികാരിക ജയങ്ങളോടെയാണ് ഇന്ത്യ തൂത്തുവാരിയത്. കട്ടക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ 93 റണ്‍സിനും ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സരം 88 റണ്‍സിനും വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് കരസ്ഥമാക്കിയത്.

KCN

more recommended stories