സുനാമി: നടുക്കുന്ന ഓര്‍മക്ക് 13 വര്‍ഷം

രാക്ഷസത്തിരമാലകള്‍ 14 രാജ്യങ്ങളെ കഴുകിയെടുത്ത ആ ദുരന്തത്തിന് 13 വര്‍ഷം. 2004 ഡിസംബര്‍ 26 നാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പം സുമാത്ര ദ്വീപുകളെ പിടിച്ചുലച്ചത്. റിക്ടര്‍ സ്‌കെയില്‍ 8.3 രേഖപ്പെടുത്തിയ ഈ ഭൂകമ്പം 230,000ഓളം പേരുടെ ജീവനെടുത്ത സുനാമിയായി മാറി. 13 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യങ്ങള്‍ മുക്തരായിട്ടില്ല.

കടലിന്റെ സൗന്ദര്യം നുകര്‍ന്ന് ക്രിസ്മസും പുതുവത്‌സരവും ആഘോഷിക്കാനെത്തിയ ലക്ഷക്കണക്കിന് ജനങ്ങളെ ഞൊടിയിടയില്‍ കടലെടുത്തു പോയി. ദൂരെ കണ്ട കൂറ്റന്‍ തിരമാലകള്‍ നിമിഷ നേരം കൊണ്ട് കരയെ നക്കിത്തുടച്ചു. കൂറ്റന്‍ കെട്ടിടങ്ങളെയും വന്‍ മരങ്ങളെയും രക്ഷാസത്തിരമാലകള്‍ വിഴുങ്ങി.

തമിഴ്‌നാട്ടിലും കേരളത്തിലും ആന്തമാനിലുമായി നിരവധി പേര്‍ മരണത്തിന്റെ കടലാഴങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടു. വീടും കുടുംബവും നഷ്ടമായവര്‍ അതിലുമേറെയാണ്. സുനാമിയുടെ 13 ാം വാര്‍ഷികത്തില്‍ പോലും ദുരിതാശ്വാസ പദ്ധതികള്‍ പൂര്‍ണതയിലെത്തിയിട്ടില്ല. അന്നത്തെ ദുരന്തത്തില്‍ നിന്ന് കരകയറാനാകാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഇന്നും കഴിയുന്നത്.

അതിനിടെയാണ് ഓഖി ചുഴലിക്കാറ്റിന്റെ രൂപത്തിന്റെ മറ്റൊരു കടല്‍ ദുരന്തം തീരദേശത്തെ വിഴുങ്ങിയത്. കടലില്‍ മത്‌സ്യബന്ധനത്തിനു പോയ 76 പേരുടെ ജീവനെടുത്താണ് ചുഴലിക്കാറ്റ് അടങ്ങിയത്. 208പേരെ കുറിച്ച് ഇനിയും ഒരു വിവരവുമില്ല.

KCN

more recommended stories