ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീര്‍: പാക് അധിനിവേശ കശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല കരാര്‍ ലംഘനത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യയുടെ ആക്രമണം.പാക് അധീന കശ്മീരിലെ റാവല്‍കോട്ട് സെക്ടറിലുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പാകിസ്താന്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത്.ഉറി ആക്രമണത്തിന് തിരിച്ചടിയായി 2016 ല്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഓര്‍മിപ്പിക്കും വിധമുള്ള ആക്രമണമായിരുന്നു ഇന്ത്യന്‍ സൈന്യം നടത്തിയത്.

KCN

more recommended stories