വിജയ് രൂപാനി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗറിലെ നിയമസഭാ വളപ്പില്‍ 11 മണിക്കു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, നിതിന്‍ ഗഡ്ഗരി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യു,പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്തു.

ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞമന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആറുപേരും സ്പീക്കറും രണ്ടു ഡസനോളം എം.എല്‍.എമാരുമുള്‍പ്പെടെ പലരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ പുതുമുഖങ്ങളാകും മന്ത്രിസഭയിലധികവും. ആകെ 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയിലുളളത്.

രൂപാനിയും 19 മന്ത്രിമാരും അക്ഷര്‍ധാം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. ലുനാവാഡയില്‍ സ്വതന്ത്രനായി വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ രത്തന്‍സിങ് റാത്തോഡി???െന്റ പിന്തുണ കൂടി ലഭിച്ചതോടെ 100 അംഗങ്ങളുമായാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. അതേസമയം, പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടില്ല.

KCN

more recommended stories